ദേശീയം

കര്‍ണാടകയില്‍ നഴ്‌സിങ് കോളജില്‍ ഭക്ഷ്യ വിഷബാധ; മലയാളികള്‍ അടക്കം 60പേര്‍ ആശുപത്രിയില്‍, രണ്ടുമാസത്തിനിടെ അഞ്ചാമത്തെ സംഭവം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക കെ ആര്‍ പുരത്തെ രാജീവ് നഴ്‌സിങ് കോളജില്‍ ഭക്ഷ്യവിഷബാധ. മലയാളികള്‍ ഉള്‍പ്പെടെ അറുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ടുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഈ ക്യാമ്പസില്‍ ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് കോളജ് അടച്ചിരുന്നു. 

കോളജില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാലും കോളജ് അധികൃതര്‍ പണം നല്‍കി ഇവരെ സ്വാധീനിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന