ദേശീയം

ആശുപത്രിയില്‍ വീല്‍ചെയര്‍ ഇല്ല; കാല്‍ ഒടിഞ്ഞ മകനെ പിന്നിലിരുത്തി മൂന്നാമത്തെ നിലയിലേക്ക് സ്‌കൂട്ടര്‍ ഓടിച്ച് അച്ഛന്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കാല്‍ ഒടിഞ്ഞ മകനെ പിന്നിലിരുത്തി മൂന്നാമത്തെ നിലയിലേക്ക് സ്‌കൂട്ടര്‍ ഓടിച്ച് അച്ഛന്‍. ആശുപത്രിയില്‍ വീല്‍ചെയര്‍ ഇല്ലാത്തത് മൂലമാണ് അച്ഛന്‍ ഇതിന് മുതിര്‍ന്നത്. മകനെ പിന്നിലിരുത്തി ലിഫ്റ്റിലേക്ക് അച്ഛന്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കോട്ട ജില്ലയിലാണ് സംഭവം. മകന്റെ ഒടിഞ്ഞ കാലിന് പ്ലാസ്റ്റര്‍ ഇടുന്നതിന് വേണ്ടിയാണ് അച്ഛന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ വീല്‍ചെയര്‍ ഇല്ലാത്തത് മൂലം ചികിത്സ നല്‍കുന്ന മൂന്നാമത്തെ നിലയിലേക്ക് മകനെ എങ്ങനെ എത്തിക്കുമെന്ന ചോദ്യം ഉയര്‍ന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരോട് അനുമതി തേടിയ ശേഷം മകനെ മുകളിൽ എത്തിക്കാൻ സ്കൂട്ടർ ഉപയോ​ഗിക്കുകയായിരുന്നുവെന്നും അച്ഛന്‍ പറയുന്നു. വീല്‍ചെയറിന്റെ കുറവ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് മകനെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി അച്ഛന്‍ ലിഫ്റ്റിലേക്ക് വാഹനം ഓടിച്ചു.ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ആശുപത്രി അധികൃതര്‍ക്ക് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പുതിയ വീല്‍ചെയറിന് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നുവെന്നും മേലധികാരികള്‍ ആവശ്യം തള്ളിയതായും ഡോക്ടർമാർ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇനി ഫൈനലിൽ കാണാം! സൺറൈസേഴ്‌സിനെ എറിഞ്ഞൊതുക്കി, കൊൽക്കത്തയ്‌ക്ക് എട്ട് വിക്കറ്റ് ജയം

പെരിയാറിലെ മത്സ്യക്കുരുതി; 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചു; കോടികളുടെ നഷ്ടം

സൗകര്യങ്ങൾ പോരാ! ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം