ദേശീയം

970 രൂപ സര്‍വീസ് ചാര്‍ജ്, തരില്ലെന്ന് കുടുംബം; റെസ്റ്റോറന്റ് ജീവനക്കാരുമായി അടിപിടി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍വീസ് ചാര്‍ജിനെ ചൊല്ലി റെസ്‌റ്റോറന്റ് ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മില്‍ അടിപിടി. ബില്ലിലെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

നോയിഡ സെക്ടര്‍ 50ലെ സ്‌പെക്ട്രം മാളിലെ റെസ്റ്റോറിലാണ് സംഭവം. ബില്ലില്‍ സര്‍വീസ് ചാര്‍ജ് ആയി 970 രൂപയാണ് കാണിച്ചിരുന്നത്. ഇത് നല്‍കാന്‍ കഴിയില്ലെന്ന് കുടുംബം നിലപാട് എടുത്തു. എന്നാല്‍ ബില്ലില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം ഇരുവിഭാഗവും തമ്മിലുള്ള അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചോദിച്ചപ്പോള്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ വിളമ്പാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിക്കാതെ, സംയമനം പാലിക്കുകയായിരുന്നു. എന്നാല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ 970 രൂപയാണ് കാണിച്ചിരുന്നത്. ഇത് തരാന്‍ പറ്റില്ലെന്ന്് കുടുംബം പറഞ്ഞു. എന്നാല്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ ഇതിനെ എതിര്‍ത്തു. ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും സ്ത്രീകള്‍ അടക്കമുള്ളവരെ റെസ്റ്റോറന്റ് ജീവനക്കാര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും കുടുംബം ആരോപിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍