ദേശീയം

ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴുമരണം; 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ശക്തിയേറിയ ഇടിമിന്നലേറ്റ് ഏഴു പേര്‍ മരിച്ചു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 

മാള്‍ഡ ജില്ലയിലാണ്് നാടിനെ നടുക്കിയ സംഭവം. മൂന്ന് കുട്ടികള്‍ അടക്കം ഏഴുപേരാണ് മരിച്ചത്.മരിച്ച ആറു പേര്‍ കാലിയാച്ചക് ഏരിയയിലും ഒരാള്‍ ഓള്‍ഡ് മാള്‍ഡയിലും ഉള്ളവരാണ്. ഇവരെ കൂടാതെ ഇടിമിന്നലേറ്റ് ഒമ്പത് കന്നുകാലികളും ചത്തു.

മാള്‍ഡയിലെ ബാങ്കിറ്റോള ഹൈസ്‌കൂളിലെ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. ഇവര്‍ ബാങ്കിറ്റോള റൂറള്‍ ഹോസ്പിറ്റലിലും മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി