ദേശീയം

ബലി നല്‍കാനായി ആടുകളെ വീട്ടിലെത്തിച്ചു; ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധവുമായി മറ്റ് താമസക്കാര്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബ്രക്രീദിന് മുന്‍പായി മുസ്ലീം യുവാവ് ബലി നല്‍കാനായി വീട്ടിലേക്ക് രണ്ട് ആടുകളെ കൊണ്ടുവന്നതിന് പിന്നാലെ ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധവുമായി മറ്റ് താമസക്കാര്‍. മുംബൈയിലെ മീരാ റോഡിലെ ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം.

മുഹസിന്‍ ഷെയ്ഖ് എന്നയാളാണ് ബലി നല്‍കാനായി രണ്ട് ആടുകളെ വീട്ടിലെത്തിച്ചത്. 250 ഓളം മുസ്ലീം കുടുംബങ്ങള്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും ആടുകളെ ബലിനല്‍കാന്‍ ഹൗസിങ് സൊസൈറ്റി ഉടമ പ്രത്യേക സ്ഥലം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തവണ ഉടമ അതിന് അനുവാദം നല്‍കിയില്ലെന്നും പകരം മറ്റ് താമസക്കാരുമായി സംസാരിക്കാനും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ആടുകളെ വീട്ടിലെത്തിച്ചതെന്ന് മുഹസിന്‍ പറഞ്ഞു. എന്നാല്‍ സൊസൈറ്റി പരിസരത്ത് ആടുകളെ ബലിനല്‍കാന്‍ താന്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് മുഹസിന്‍ പറഞ്ഞു.

മറ്റ് താസമക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സൊസൈറ്റി പരിസരത്ത് മൃഗബലി അനുവദിക്കില്ലെന്ന് പൊലീസ് താമസക്കാര്‍ക്ക് ഉറപ്പുനല്‍കി. നിയമം ലംഘിച്ചാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് മുഹസിന്‍ ആടുകളെ മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും