ദേശീയം

16കാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തു; മകന്റെ കാമറയില്‍ പതിഞ്ഞു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ 68കാരന്‍ ബലാത്സംഗത്തിന് ഇരയാക്കി. അച്ഛന്റെ മന്ത്രവാദം സംശയിച്ച് മകന്‍ മുറിയില്‍ സ്ഥാപിച്ച കാമറയില്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 40കാരനായ മകന്‍ ദൃശ്യങ്ങള്‍ അയല്‍വാസിയായ പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 68കാരനെ പൊലീസ് അറസ്റ്റ് ചെയ്തു 

ഏപ്രില്‍ 20 നും 30 നും ഇടയിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. സംഭവം ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്ന് ഇക്കാര്യം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. സംഭവത്തിന്റെ വീഡിയോ പെണ്‍കുട്ടിയുടെ വീഡിയോ അച്ഛന് ലഭിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട്ടില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. പലപ്പോഴും ഇരുവീട്ടുകാരും പരസ്പരം വീടുകളില്‍ പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും മതപരമായ യാത്രകളില്‍ അയാള്‍ക്കൊപ്പം പോകാറുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

സംഭവദിവസം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയിരുന്നു. പിതാവ് മന്ത്രവാദം നടത്തുമെന്ന് സംശയിച്ച് മകന്‍ വീട്ടിലെ മുറിയില്‍ രഹസ്യമായി കാമറ സ്ഥാപിച്ചിരുന്നു. ആ കാമറിയിലാണ് പിതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. 

അച്ഛനും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. കാമറയില്‍ പകര്‍ത്തിയ വീഡിയോ പെണ്‍കുട്ടിയുടെ പിതാവിന് കൈമാറിയ സംഭവത്തില്‍ പ്രതിയുടെ മകനെതിരെ നടപടിയെടുക്കാനുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു