ദേശീയം

പക്ഷിയിടിച്ചു; എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: പക്ഷിയിടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഭുവനേശ്വറിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിൽ പക്ഷിയിടിച്ചത്. വി‌മാനം ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തരമായി ഇറക്കിയത്. പുനെയിലേക്കുള്ള വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 

വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിശദ​ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നൽകി. 

സമീപ ദിവസങ്ങളിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ ഫാന്‍ ബ്ലേഡ് തകര്‍ന്നിരുന്നു. 

ദിവസങ്ങൾക്ക് മുൻപ് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഭോപ്പാലിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. കോഴിക്കോട്ടു നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും സമീപ ദിവസങ്ങളിൽ അടിയന്തരമായി തിരുവനന്തപുരത്തിറക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ