ദേശീയം

'രണ്ട് ദിവസമായി എന്നോട് ഒന്നും മിണ്ടുന്നില്ല, എപ്പോഴും ഉറക്കം'; അമ്മ മരിച്ചതറിയാതെ 14കാരൻ

സമകാലിക മലയാളം ഡെസ്ക്

ബെം​ഗളൂരു. അമ്മ മരിച്ചതറിയാതെ രണ്ട് ദിവസം അമ്മയ്‌ക്കൊപ്പം മകൻ ഒരു വീട്ടിൽ കഴിഞ്ഞു. ബെം​ഗളൂരു ആർടി ന​ഗറിൽ ഫെബ്രുവരി 26നാണ് സംഭവം. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തിനിടെ ഷു​ഗർ കുറഞ്ഞിനെ തുടർന്ന് മരിച്ചത്. ഇവർക്ക് ലോ പ്രഷറും ഉണ്ടായിരുന്നു. അന്നമ്മയുടെ ഭർത്താവ് വൃക്ക രോ​ഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു.

മകൻ സുഹൃത്തുക്കൾക്കൊപ്പം എപ്പോഴും കളിക്കാൻ പുറത്ത് പോകും. ഭക്ഷണവും ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ്. അതുകൊണ്ട് മകൻ തിരികെ വീട്ടിൽ വരുമ്പോഴെല്ലാം അമ്മ ഉറക്കമാണ്. തന്നോടുള്ള പിണക്കത്തെ തുടർന്നാണ് അമ്മ മിണ്ടാത്തതെന്നാണ് 14കാരനായ മകൻ കരുതിയത്.

രണ്ട് ദിവസമായിട്ടും അമ്മ തന്നോടു ഒന്നും മിണ്ടുന്നില്ലെന്നും എപ്പോഴും ഉറക്കമാണെന്നും മകൻ അച്ഛന്റെ സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ദിവസം മുൻപ് അന്നമ്മ മരിച്ചിരുന്നതായി മനസിലായത്. സംഭവത്തിൽ ആർടി ന​ഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി