ദേശീയം

വിശാല പ്രതിപക്ഷസഖ്യത്തിൽ നിന്നും പിൻമാറി; ജനപിന്തുണയുണ്ട്, ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുമായി സഖ്യത്തിലാണെന്നും ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടിഎംസിക്ക് വോട്ട് ചെയ്യുമെന്നും മമത പ്രഖ്യാപിച്ചു. അതേസമയം ബിജെപിക്കെതിരായ വിശാല സഖ്യത്തിന് മമതയില്ലെന്നത് ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി.

ജനങ്ങളുടെ പിന്തുണയോടെ ഒറ്റയ്‌ക്ക് പൊരുതും. കോൺ​ഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യുന്നവർ ബിജെപിക്കും വോട്ട് ചെയ്യും. കോൺ​ഗ്രസും സിപിഎമ്മും പരസ്‌പര സഹായ ബന്ധത്തിലാണെന്നും മമത കുറ്റപ്പെടുത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി