ദേശീയം

വ്യാ​ഴാ​ഴ്ച ക​ർ​ണാ​ട​ക​യിൽ ര​ണ്ട് മ​ണി​ക്കൂ​ർ ബ​ന്ദ് 

സമകാലിക മലയാളം ഡെസ്ക്

‌‌‌‌‌

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബി ജെ ​പി സ​ർ​ക്കാ​റി​ന്റെ അ​ഴി​മ​തി​ക്കെ​തി​രെ വ്യാ​ഴാ​ഴ്ച ര​ണ്ട് മ​ണി​ക്കൂ​ർ സം​സ്ഥാ​ന വ്യാ​പ​ക ബ​ന്ദ് ആ​ച​രിക്കാൻ കോൺ​ഗ്രസ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മണി മു​ത​ൽ 11 മണി വ​രെ​യാ​ണ് ബ​ന്ദ്. 

ബി ജെ പി എംഎ​ൽഎ മണ്ഡല്‍ ​വി​രു​പ​ക്ഷ​പ്പ​ക്കു​വേ​ണ്ടി മ​ക​ൻ കൈ​പ്പ​റ്റി​യ 8.12 കോടി അ​ഴി​മ​തി​പ്പ​ണം ലോ​കാ​യു​ക്ത റെ​യ്ഡി​ൽ ക​ണ്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് എംഎ​ൽഎ ഒ​ളി​വി​ലാ​ണ്. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് കോൺ​ഗ്രസ് പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. അ​ഴി​മ​തി​ക്കെ​തി​രെ എ​ല്ലാ സം​ഘ​ട​ന​ക​ളും ഒ​ന്നി​ച്ചു​നി​ൽ​ക്കണമെന്ന് കെപിസി.സി പ്ര​സി​ഡ​ന്റ് ഡി ​കെ ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ബ​ന്ദി​ൽ സ്കൂ​ളു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടി​ല്ലെ​ന്നും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​ല്ലെ​ന്നും ശി​വ​കു​മാ​ർ അറിയിച്ചു. ബ​ന്ദി​നോ​ട് ക​ട​യു​ട​മ​ക​ളും വ്യാ​പാ​രി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്