ദേശീയം

ഉത്തര്‍പ്രദേശില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. മുൻ ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാല്‍ കൊലക്കേസ് പ്രതി വിജയ് ഉസ്മാന്‍ ചൗധരിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 

2005ല്‍ ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഉമേഷ് ചൗധരി. കഴിഞ്ഞ മാസം 24നാണ് വീടിന് സമീപത്തുവച്ച് ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഉമേഷ് ചൗധരിയെ പൊലീസ് ഏറ്റമുട്ടലില്‍ വധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

നേരത്തെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഉമേഷ് ചൗധരി. ഇന്ന് പുലര്‍ച്ചെ പ്രയാഗ് രാജിന് ഏതാനും കിലോമീറ്റര്‍ അകലെവച്ച് ഒഴിഞ്ഞ സ്ഥലത്തുവച്ചാണ് പൊലീസും വിജയ് ഉസ്മാന്‍ ചൗധരി ഏറ്റുമുട്ടിയത്. 

.ഇതിന് പിന്നാലെ ഇയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഉമേഷ് പാല്‍ കൊലക്കേസിനെ ചൊല്ലി സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്