ദേശീയം

കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണമെന്ന് വ്യാജ വാർത്ത; ഭീതി പടർത്തിയ ഓൺലൈൻ മീഡിയക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീതി പടർത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്ത് പൊലീസ്. 'ഓപ് ഇന്ത്യ'ക്കെതിരെയാണ് ആവഡിയിലെ തിരുനിന്ദ്രാവൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓപ് ഇന്ത്യ സിഇഒ രാഹുൽ റോഷൻ, എഡിറ്റർ നൂപുർ ശർമ്മ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിഎംകെ ഐടി വിഭാഗം അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ബിഹാറിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയ കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം എന്നായിരുന്നു വാർത്ത. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നും സ്ഥിതിഗതികൾ സമാധാനപരമാണെന്നും പൊലീസ് പറഞ്ഞു. ആക്രമണങ്ങൾ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകൾ വ്യാജമാണെന്നും അവയിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ പോലും നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

മാധ്യമങ്ങളോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബു അഭ്യർത്ഥിച്ചു. വാർത്ത കണ്ട തൊഴിലാളികൾ പരിഭ്രാന്തരായെന്നും എന്നാൽ ഇപ്പോൾ സ്ഥിതി​ഗതികൾ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു. "അവർ തിരികെ ജോലിയിൽ പ്രവേശിച്ചു. ചിലർ ഹോളി ആഘോഷിക്കാനായി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്തവരാണ് ഇത്തരത്തിൽ മടങ്ങിയത്. മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾക്കോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കോ ആക്രമണം നേരിട്ട ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് ആക്രമണം എന്ന തരത്തിലുള്ള വിഡിയോകളും വാർത്തകളും വ്യാജമാണ്",അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്