ദേശീയം

ക്രിക്കറ്റ് കളി കാണാന്‍ മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, രഥത്തിലേറി; ആവേശത്തില്‍ ആരാധകര്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും സ്റ്റേഡിയത്തില്‍. ഇരുവരെയും ഹര്‍ഷാരവത്തോടെയാണ് സ്‌റ്റേഡിയത്തിലെ കാണികള്‍ വരവേറ്റത്. പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു പ്രധാനമന്ത്രിമാരും കളിക്കളത്തിന് ചുറ്റും വലംവെച്ച് കാണികള്‍ക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തു. ഇരുടീമുകളുടെയും താരങ്ങള്‍ക്ക് ഇരു പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ടെസ്റ്റ് മത്സരത്തിന്റെ തൊപ്പി കൈമാറി. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്നലെയാണ് അഹമ്മദാബാദില്‍ എത്തിയത്. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന നാലാമത്തെ ടെസ്റ്റില്‍ ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയക്ക് നാലാമത്തെ ടെസ്റ്റ് ജയിച്ചേ  തീരൂ. അല്ലെങ്കില്‍ ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തിന്റെ ഫലത്തിനായി കാത്തിരിക്കേണ്ടി വരും. 

രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി  തിരിച്ചെത്തി. ബോര്‍ഡര്‍ ഗവാസ്‌കര്‍ സീരിസില്‍ ആദ്യ രണ്ടു മത്സരം വിജയിച്ച് ഇന്ത്യയാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചത് ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ