ദേശീയം

ഇഡ്ഡലിയും രൺബീർ കപൂറും ഒരുപോലെ, ഹൈപ്പ് മാത്രമാണ് ഉള്ളത്, ചർച്ച ഏറ്റെടുത്ത് സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിൽ നിരവധി ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്. അത് പ്രദേശമനുസരിച്ച് മാറി മാറി വരും. ഭക്ഷണക്കാര്യത്തിൽ ഇന്ത്യയിൽ ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ എന്നൊരു വേർതിരിവ് ഉണ്ട്. അത് സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ പ്രകടമാകാറുമുണ്ട്. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ വിഭവമായ ഇഡ്ഡലിയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

ഇഡ്ഡലി വെറും സ്‌പോഞ്ചാണെന്നാണ് സ്റ്റാൻഡ് അപ്പ് കൊമേഡിയനായ ഗോവിന്ദ് മേനോന്റെ അഭിപ്രായം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇഡ്ഡലിയെ ഇനിയും ഇങ്ങനെ പൊക്കികൊണ്ട് നടക്കരുത്. വെളുത്തതെല്ലാം നല്ലതാണെന്ന ചിന്താഗതി മാറ്റണം. ഒരു രുചിയുമില്ലാത്തെ വെറും സ്‌പോഞ്ചാണ് ഇഡ്ഡലി. സാമ്പാർ കൂട്ടി കഴിച്ചാൽ നല്ലാതാണെന്ന് പറയുന്നു. എന്നാൽ അത് ഇഡ്ഡലിയുടെ മികവല്ലെന്നും സാമ്പാറിന്റെ കൂടെ എന്ത് കഴിച്ചാലും അത് നല്ലാതായിരിക്കുമെന്നും ഗോവിന്ദ് പറഞ്ഞു.

കൂടാതെ റൺബീർ കപൂറിന്റെ അഭിനയവുമായും അദ്ദേഹം ഇഡ്ഡലിയെ താരതമ്യപ്പെടുത്തുന്നുണ്ട്. നല്ലതാണ് എന്ന് പറഞ്ഞ് പറഞ്ഞ് നമ്മൾക്ക് നല്ലതാണെന്ന് തോന്നുന്നതാണെന്നും ഗോവിന്ദ് പറഞ്ഞു. ശരിയായ അഭിപ്രായം പറഞ്ഞതിന് ക്ഷമിക്കണം എന്ന് താമാശരൂപേണ വിമർശനാത്മ രീതിയിലാണ് വിഡിയോയ്ക്ക് ഗോവിന്ദ് കാപ്ഷ്യൻ ഇട്ടിരിക്കുന്ന്. നിരവധി പേർ ഗോവിന്ദിന്റെ അഭിപ്രായത്തെ അംഗീകരിച്ചും എതിർത്തും രംഗത്തെത്തി. നിങ്ങൾ എവിടുന്നാണ് ഇഡ്ഡലി കഴിച്ചത് വീട്ടിൽ വന്നാൽ നല്ല ഇഡ്ഡലി ഉണ്ടാക്കി തരാം. കറിയില്ലാതെയും ഇഡ്ഡലി കഴിക്കാം, ഏറ്റവും നല്ല പ്രഭാതഭക്ഷണം എന്ന തരത്തിലായിരുന്നു കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ