ദേശീയം

ബാത്ത്‌റൂമില്‍ സിഗരറ്റ് വലിച്ചു, എയര്‍ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; അമേരിക്കന്‍ പൗരനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ സിഗരറ്റ് വലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യു എസ് പൗരനെതിരെ കേസ്. എയര്‍ ഇന്ത്യയുടെ ലണ്ടന്‍- മുംബൈ വിമാനത്തിലാണ് യാത്രക്കാരന്‍ മോശമായി പെരുമാറിയത്. 37കാരനായ രമാകാന്തിനെതിരെയാണ് മുംബൈ സാഹര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മാര്‍ച്ച് 11നാണ് കേസിനാസ്പദമായ സംഭവം. സിഗരറ്റ് വലിക്കുകയും മറ്റു യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് പുറമേ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ രമാകാന്ത് ശ്രമിച്ചതായും വിമാന അധികൃതര്‍ ആരോപിച്ചു. ബാഗില്‍ വെടിയുണ്ട കരുതിയതായി രമാകാന്ത് പറഞ്ഞത് അനുസരിച്ച് ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മദ്യലഹരിയിലായിരുന്നോ എന്ന് അറിയാന്‍ രമാകാന്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായും മുംബൈ പൊലീസ് പറയുന്നു.

യാത്രയ്ക്കിടെ ഇയാള്‍ ബാത്ത്‌റൂമില്‍ പോയതിന് പിന്നാലെ വിമാനത്തിലെ പുക മുന്നറിയിപ്പ് അലാറം പ്രവര്‍ത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ റസ്റ്റ് റൂമില്‍ പോയപ്പോള്‍ സിഗരറ്റുമായി നില്‍ക്കുന്ന രമാകാന്തിനെയാണ് കണ്ടത്. ജീവനക്കാര്‍ ഇയാളുടെ കൈയില്‍ നിന്നും സിഗരറ്റ് വാങ്ങി നശിപ്പിച്ചു. യാത്രക്കാരോട് മോശമായി പെരുമാറിയ ഇയാളുടെ കൈകള്‍ കെട്ടിയാണ് വീണ്ടും സീറ്റിലെത്തിച്ചതെന്നും ജീവനക്കാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം