ദേശീയം

റാലിക്കിടെ എംഎൽഎ വനിതാ നേതാവിനെ ചുംബിക്കുന്ന വിഡിയോ വ്യാജം; രണ്ട് പേർ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവസേന എംഎല്‍എ വനിതാനേതാവിനെ ചുംബിക്കുന്നതിൻറെ വ്യാജ വിഡിയോ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റിൽ.  ശിവസേന ഷിന്ദെ വിഭാഗം എംഎല്‍എ പ്രകാശ് സുര്‍വെയുടെയും പാര്‍ട്ടി വക്താവ് ശീതള്‍ മഹാത്രേയുടെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയുടെ കുടുംബം പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. 

മഹാരാഷ്ട്രയിലെ ദഹിസറില്‍ നടന്ന ആശിര്‍വാദ് യാത്രക്കിടെ പകർത്തിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മാനസ് കുവാര്‍ (26), അശോക് മിശ്ര (45) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. തുറന്ന വാഹനത്തില്‍ നില്‍ക്കുന്ന സുര്‍വെ അടുത്ത് നിന്നിരുന്ന ശീതള്‍ മഹാത്രേയുടെ നേര്‍ക്ക് ചായുന്നതും രണ്ടുതവണ ചുംബിക്കുന്നതും തുടര്‍ന്ന് നോക്കി ചിരിക്കുന്നതുമാണ് വിഡിയോയിലുണ്ടായിരുന്നത്. സുര്‍വെയെ അപകീര്‍ത്തിപ്പെടുത്താൻ മനഃപൂര്‍വം മോര്‍ഫ് ചെയ്ത് വിഡിയോ പ്രചരിപ്പിച്ചതാണെന്ന് കുടുംബം ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്