ദേശീയം

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ദോഹ വിമാനം കറാച്ചിയിലേക്ക്, ജീവന്‍ രക്ഷിക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നൈജീരിയന്‍ സ്വദേശിക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇന്‍ഡിഗോ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. എന്നാല്‍ വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി യാത്രക്കാരന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഇന്‍ഡിഗോയുടെ പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനമാണ് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്. യാത്രയ്ക്കിടെ നൈജീരിയന്‍ സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യാത്രക്കാരന് വൈദ്യസഹായം ഉറപ്പാക്കാന്‍ കറാച്ചി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ തീരുമാനിച്ചു. 

എന്നാല്‍ വിമാനത്താവളത്തില്‍ അടിയന്തര വൈദ്യ സഹായം നല്‍കാന്‍ എത്തിയ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുപറന്നു. യാത്രക്കാരന്റെ മരണത്തില്‍ ഇന്‍ഡിഗോ ദുഃഖം രേഖപ്പെടുത്തി. മറ്റുയാത്രക്കാരെ ദോഹയില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഇന്‍ഡിഗോ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്