ദേശീയം

അപകടത്തില്‍ പരിക്കേറ്റ കൂട്ടുകാരനെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കൂടെയുള്ളവര്‍, ചികിത്സ കിട്ടാതെ മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സുഹൃത്തുകള്‍ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിക്ക് പിന്നീട് മരണം സംഭവിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലാണ് സംഭവം. നാലു സുഹൃത്തുക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഈ കുട്ടിയാണ് പിന്നീട് മരിച്ചത്. 

പരിക്കേറ്റ കുട്ടിയെ ആ ഓട്ടോറിക്ഷയില്‍ തന്നെ സുഹൃത്തുക്കള്‍ കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം, വിവേക് വിഹാര്‍ മേഖലയിലെ അടിപ്പാതയില്‍ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് സുഹൃത്തുക്കളില്‍ ഒരാളാണ് ഓട്ടോറിക്ഷയുടെ ഉടമ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ