ദേശീയം

പത്താംക്ലാസുകാരി കണക്കു പരീക്ഷയ്ക്ക് വന്നില്ല; അന്വേഷണം ചെന്നവസാനിച്ചത് ബാലവിവാഹത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ പത്താംക്ലാസുകാരി കണക്കു പരീക്ഷ എഴുതാന്‍ എത്താതിരുന്നതിനെ കുറിച്ചുള്ള അന്വേഷണം ചെന്നവസാനിച്ചത് ശൈശവ വിവാഹത്തില്‍. ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. കല്യാണം നടത്തിയ 13പേര്‍ക്കും വിവാഹത്തില്‍ പങ്കെടുത്ത 200പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തിങ്കളാഴ്ച നടന്ന കണക്കു പരീക്ഷയ പതിനാറുകാരി എഴുതിയിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ബലാവകാശ പ്രവര്‍ത്തകന്‍ തത്വശീല്‍ നടത്തിയ അന്വേഷണത്തിലാണ് ബാല്യ വിവാഹം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. 

ഗ്രാമസേവകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍, കുട്ടിയെ 24കാരന് വിവാഹം കഴിച്ചു നല്‍കിയത് വ്യക്തമായി. എന്നാല്‍ ബന്ധുക്കള്‍ കൂടുതല്‍ വിവരം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ബാല വിവാഹ നിരോധന നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 2026ല്‍ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും; വീണ്ടും വിദ്വേഷ പ്രസംഗവുമായി രാജാ സിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍