ദേശീയം

ജനറേറ്ററില്‍ തലമുടി കുരുങ്ങി; 13കാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കാഞ്ചീപുരം: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, കാളവണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിലാണ് ഞായറാഴ്ച സംഭവം നടന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ലാവണ്യയാണ് മരിച്ചത്. 

മൂന്നുവര്‍ഷം മുന്‍പ് അമ്മ മരിച്ച ലാവണ്യയും അനുജന്‍ ഭുവേഷും (9) മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു താമസം. ലാവണ്യയുടെ പിതാവ് ചെന്നൈയില്‍ ജോലി ചെയ്യുകയാണ്. 

ഞായറാഴ്ച രാത്രി ലാവണ്യയും മുത്തച്ഛനും മുത്തശ്ശിയും ഉത്സവം കാണാന്‍ പോയി. ക്ഷേത്രത്തില്‍ രഥ ഘോഷയാത്ര നടക്കുമ്പോഴാണ് അപകടമുണ്ടായത്. കാളവണ്ടിയുടെ പിന്നില്‍ ഘടിപ്പിച്ചിരുന്ന ഡീസല്‍ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററില്‍ കുടുങ്ങുകയായിരുന്നു. 

ഉച്ചഭാഷിണികളുടെ ശബ്ദത്താല്‍ ജനക്കൂട്ടത്തിന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചപ്പോഴാണ് ആളുകള്‍ നിലവിളി കേട്ടത്. 

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ തലയ്ക്ക് ദഗുരുതരമായി പരിക്കേറ്റ ലാവണ്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി