ദേശീയം

ടോൾ ഒഴിവാക്കി എക്സ്പ്രസ് വേഴിയിലൂടെ പോകാൻ 'വഴി' കണ്ടെത്തി യാത്രക്കാർ; ദേശീയ പാത അതോറിറ്റി പ്രതിസന്ധിയിൽ

സമകാലിക മലയാളം ഡെസ്ക്

ബെം​ഗളൂരു; രാജ്യത്തിന്റെ വികസനത്തിന് പുതിയ മുന്നേറ്റം കുറിച്ചുകൊണ്ടാണ് ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ തുറന്നുകൊടുത്തത്. എന്നാൽ അതിനു പിന്നാലെ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ടോൾ ഏർപ്പെടുത്തിയതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. എന്നാൽ ഇപ്പോൾ ടോൾ ഒഴിവാക്കാനായി നാട്ടുകാർ കണ്ടെത്തിയ പുതിയ വഴിയാണ് ദേശീയ പാത അതോറിറ്റിയ്ക്ക് തലവേദനയാകുന്നത്. 

ബുധനാഴ്ച രാവിലെ ടോൾ പ്ലാസയ്ക്ക് തൊട്ടുമുമ്പ് കനിമിനികെയ്ക്കുടുത്തുള്ള സർവീസ് റോഡിലേക്കുള്ള പ്രവേശനം തുറക്കുകയായിരുന്നു. ഇതോടെ കുമ്പളകോട് മേൽപ്പാലത്തിലൂടെ വന്നശേഷം ഫീസ് അടക്കാതിരിക്കാൻ ടോൾ പ്ലാസയ്ക്ക് തൊട്ടുമുമ്പ് ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിലേക്ക് പ്രവേശിക്കുകയാണ് വാഹനങ്ങള്‍ ചെയ്യുന്നത്. കുറച്ച് ദൂരം സര്‍വ്വീസ് റോഡിലൂടെ പോയ ശേഷം വീണ്ടും എക്സ്പ്രസ് വേയിലേക്ക് കയറാനുമാകും. യാത്രക്കാരുടെ പുതിയ വഴി ദേശിയ പാത അതോറിറ്റിയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. 

ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ യാത്രയ്ക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതല്‍ 880 രൂപ വരെയാണ് നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിന് കാര്‍ ഉടമകള്‍ 135 രൂപ നല്‍കണം. ഒരു ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ 205 രൂപയും നല്‍കണം. മിനി ബസുകള്‍ക്ക് 220 രൂപയും ബസുകള്‍ക്ക് 460 രൂപയുമാണ് ഒറ്റ യാത്രയ്ക്ക് ടോള്‍ നിരക്ക്. നിദഘട്ട മുതല്‍ മൈസൂരു വരെയുള്ള രണ്ടാമത്തെ പാക്കേജ് പൂര്‍ണമായി പൂര്‍ത്തിയാകുമ്പോള്‍ ടോള്‍ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്