ദേശീയം

അരുണാചലില്‍ സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് അപകടം. ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. 

ഒരു ലഫ്റ്റനന്റും ഒരു മേജറും കോപ്റ്ററില്‍ ഉണ്ടായിരുന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. 

അസാമിലെ സോണിത്പുരിലേക്കു പോവുകയായിരുന്നു കോപ്റ്റര്‍. രാവിലെ ഒന്‍പതരയ്ക്കാണ് കോപ്റ്റര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനം ബന്ധപ്പെട്ടത്. പന്ത്രണ്ടരയോടെ തകര്‍ന്ന കോപ്റ്റര്‍ പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞ് രക്ഷാ പ്രവര്‍ത്തനത്തിനു തടസ്സമാണെന്നു പൊലീസ് പറഞ്ഞു. പ്രദേശത്ത് മൊബൈല്‍ കണക്ടിവിറ്റി ഇല്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം