ദേശീയം

ജോലിക്ക് പോകരുതെന്ന് പറഞ്ഞത് അനുസരിച്ചില്ല, ഇഷ്ടിക കൊണ്ട് തലയ്‌ക്കടിച്ച് ഭർതൃപിതാവിന്റെ ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി. ജോലിക്ക് പോകാൻ ഇറങ്ങിയ യുവതിയെ ഇഷ്ടിക കൊണ്ട് തലയ്‌ക്കടിച്ച് ഭര്‍തൃപിതാവ്. നോര്‍ത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 26കാരിയായ കാജലിനെയാണ് ഭര്‍തൃപിതാവ് ക്രൂരമായി മര്‍ദിച്ചത്.

ജോലിക്ക് പോകരുതെന്ന് ഭർതൃപിതാവ്  പറഞ്ഞത് കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് സമീപത്ത് കിടന്ന കല്ല് കൊണ്ട് പല ആവര്‍ത്തി കാജലിനെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. 

സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരും സഹായിക്കാന്‍ എത്തിയില്ല. യുവതി ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോൾ പിന്‍തുടര്‍ന്ന് ഇയാള്‍  മര്‍ദിച്ചു. 
തലയില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയില്‍ 17 സ്റ്റിച്ചുകള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍തൃപിതാവിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''