ദേശീയം

രാഹുൽ ​ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ്; പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി; എതിർപ്പുമായി കോൺ​ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ എത്തി ഡൽഹി പൊലീസിലെ ഉന്നത ഉദ്യോ​ഗസ്ഥർ. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ  പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭ എംപിമാരായ അഭിഷേക് മനു സിങ്വി, ജയറാം രമേഷ് എന്നിവരും രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്.   ഇത് വലിയ വാർത്തയായതോടെ ഡൽഹി പൊലീസ് രാഹുൽ ​ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതിൽ പ്രതികരിച്ചിട്ടില്ല. 

സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ എത്തിയത്. രണ്ടു മണിക്കൂറോളമായി കമ്മീഷണർ രാഹുല്‍ ഗാന്ധിയുടെ വീട്ടിലുണ്ട്. ഇതുവരെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.

പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് എതിരായ നീക്കം ഫാഷിസ്റ്റ് നടപടിയെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങൾ തേടാനാണ് പൊലീസ് ശ്രമിക്കുന്നത്.ഡൽഹി പൊലീസിന് പിന്നിൽ കേന്ദ്ര സർക്കാരെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. എന്നാൽ പെൺകുട്ടികളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ രാഹുൽ ​ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയക്കാനാണ് പൊലീസ് തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍