ദേശീയം

റെയില്‍വേ സ്റ്റേഷനില്‍ പരസ്യങ്ങള്‍ക്ക് പകരം നീലച്ചിത്രം; അമ്പരന്ന് യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: റെയില്‍വേ സ്റ്റേഷനില്‍ പരസ്യങ്ങള്‍ക്ക് പകരം പ്രദര്‍ശിപ്പിച്ചത് നീലച്ചിത്രം. ബിഹാറിലെ പട്‌ന റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. മൂന്നു മിനുട്ടോളമാണ് റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളില്‍ നീലച്ചിത്രം പ്രദര്‍ശിപ്പിച്ചത്. 

സ്ത്രീകളും കുട്ടികളും അടക്കം നിരവധി യാത്രക്കാര്‍ സ്‌റ്റേഷനില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. ആദ്യം അമ്പരന്നുപോയ യാത്രക്കാര്‍ വിവരം റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനോടകം സ്ത്രീകള്‍ കുട്ടികളേയും കൊണ്ട് സ്ഥലം കാലിയാക്കിയിരുന്നു.

റെയില്‍വേ പൊലീസ് പരസ്യം പ്രദര്‍ശിപ്പിച്ചിരുന്ന ദത്ത കമ്യൂണിക്കേഷന്‍സിനെ ബന്ധപ്പെട്ട് പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ പരാതിയില്‍ പൊലീസ് ദത്ത കമ്യൂണിക്കേഷനെതിരെ കേസെടുത്തിട്ടുണ്ട്. റെയില്‍വേയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദത്ത കമ്യൂണിക്കേഷന് സ്റ്റേഷനില്‍ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള കരാര്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും