ദേശീയം

രണ്ടാംക്ലാസുകാരിയെ തല്ലി; അധ്യാപകനെ സ്‌കൂളില്‍ ഓടിച്ചിട്ട് അടിച്ച്‌ മാതാപിതാക്കള്‍, അറസ്റ്റ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രണ്ടാംക്ലാസുകാരിയായ മകളെ തല്ലിയെന്ന് ആരോപിച്ച് അധ്യാപകനെ ഓടിച്ചിട്ട് മര്‍ദിച്ച് രക്ഷിതാക്കള്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കുട്ടിയെ തല്ലിയത് ചോദിക്കാനാണ് മാതാപിതാക്കളായ സെന്‍വിയും ശിവലിംഗവും സ്‌കൂളിലെത്തിയത്. അധ്യാപകനായ ഭരതിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. കുട്ടിയെ തല്ലാന്‍ ആരാണ് അധികാരം തന്നതെന്ന് അമ്മ ചോദിക്കുന്നുണ്ട്. അധ്യാപകനെ ചെരുപ്പൂരി അടിക്കുമെന്നും ഇവര്‍ പറയുന്നു. പിന്നാലെ പിതാവ് അധ്യാപകനെ സ്‌കൂളിന് ചുറ്റും ഓടിച്ച് മര്‍ദിക്കുകകയായിരുന്നു. 

കുട്ടികളും അധ്യാപകരും നോക്കിനില്‍ക്കെയായിരുന്നു ഭരതിനെ മാതാപിതാക്കള്‍ മര്‍ദിച്ചത്. കുട്ടിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കും ഭീഷണിപ്പെടുത്തലിനും ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

ഏഴുവയസ്സുകാരി മറ്റു കുട്ടികളുമായി തല്ലുണ്ടാക്കിയത് അധ്യാപകന്‍ തടയുകയാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടിയെ സീറ്റ് മാറ്റിയിരിത്തിയപ്പോള്‍ വീണതാണെന്നും വീട്ടിലെത്തി അധ്യാപകന്‍ മര്‍ദിച്ചതാണെന്ന് പറയുകയായിരുന്നു എന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്