ദേശീയം

നവജാതശിശുവിനെ അമ്മ ഒരുലക്ഷം രൂപയ്ക്ക് വിറ്റു

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി: പണത്തിനായി നവജാത ശിശുവിനെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ആരോഗ്യപ്രവര്‍ത്തകയുടെ സഹായത്തോടെയാണ് പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കുട്ടിയെ വില്‍പ്പന നടത്തിയത്. ഇവരുടെ കൈയില്‍ നിന്ന് പണം പൊലീസ് കണ്ടെടുത്തു.

തിങ്കളാഴ്ചയാണ് സദര്‍ ആശുപത്രിയില്‍ യുവതിയായ ആശാദേവി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവിച്ച് മണിക്കൂറുക്കള്‍ക്കകം ആരെയും അറിയിക്കാതെ യുവതി ആശുപത്രിയില്‍ നിന്ന് പോകുകയും കുഞ്ഞിനെ വില്‍ക്കുകയുമായിരുന്നു. നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും രംഗത്തെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആശാദേവിയുടെ വീട്ടില്‍ നിന്ന് പൊലീസ് ഒരുലക്ഷം രൂപ കണ്ടെടുത്തു. യുവതിയുടെ ഭര്‍ത്താവ് ദിവസവേതനക്കാരാനാണ്. 

ആരോഗ്യപ്രവര്‍ത്തകയുടെ സഹായത്തോടെയാണ് താന്‍ കുഞ്ഞിനെ വിറ്റതെന്നാണ് ആശാദേവി പറയുന്നത്. അരോഗ്യപ്രവര്‍ത്തകയുടെ സഹോദരന് കുഞ്ഞ് ഇല്ലെന്നും കുഞ്ഞിനെ നല്‍കിയാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നും അവര്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ രാത്രി ആശുപത്രി കാമ്പസിലെത്തിയ ആള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നെന്നാണ് യുവതി പറയുന്നത്. എന്നാല്‍ യുവതി കളളം പറയുകയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകയുടെ വാദം. സംഭവവുമായി രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു