ദേശീയം

ഓദ്യോഗിക വസതി ഒഴിയണം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അയോഗ്യനായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ്. ലോക്‌സഭ ഹൗസിങ് കമ്മിറ്റിയാണ് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23ന് ഉള്ളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം.

രാഹുല്‍ അയോഗ്യനാക്കപ്പെടുന്നതോടെ, പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് നേരത്തെ ലോക്‌സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. 

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെ, വെള്ളിയാഴ്ചയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണ് തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത