ദേശീയം

തിങ്കളാഴ്ചക്കകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. ശനിയാഴ്ച തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അന്തരീക്ഷച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറിനകം അന്തരീക്ഷച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നും പ്രവചനത്തില്‍ പറയുന്നു.

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കാലാവസ്ഥ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്നാണ് ചില കാലാവസ്ഥ മോഡലുകള്‍ പ്രവചിക്കുന്നത്. അതിനാല്‍ നിരീക്ഷിച്ച് വരികയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് പകുതിയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് വെതര്‍ പ്രവചിക്കുന്നത്.

അതിനിടെ, സംസ്ഥാനത്ത് വേനല്‍മഴ കനക്കുകയാണ്. ഇന്ന് നാലു ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം

പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ