ദേശീയം

തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു; ആക്രമിച്ചത് എതിര്‍ സംഘത്തില്‍പ്പെട്ടവര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവിനെ ആക്രമിച്ചു കൊലപ്പെടുത്തി. വെടിവയ്പ് കേസില്‍ പ്രതിയായ ടില്ലു താജ് പുരിയയാണ് എതിര്‍ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

കൊല്ലപ്പെട്ട ടില്ലു താജ്പുരിയ ഗുണ്ടാം സംഘത്തിന്റെ നേതാവാണ്. എതിര്‍ സംഘത്തില്‍പ്പെട്ട നാലുപേര്‍ ജയിലനകത്തുവച്ച് താജ്പുരിയെ ആക്രമിക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സെപ്റ്റംബര്‍ 24ന് രോഹിണി കോടതിയില്‍ അഭിഭാഷകരുടെ വേഷത്തിലെത്തി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ് നടന്നിരുന്നു. അതില്‍ ഒരു ഗുണ്ടാനേതാവ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് ടില്ലു താജ്പുരിയ. അന്ന് കൊല്ലപ്പെട്ട സംഘത്തില്‍പ്പെട്ടവരുടെ ടീമില്‍പ്പെട്ടവര്‍ ജയിലില്‍ വച്ച് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു. ജയിലിനകത്ത് പ്രതി കൊല്ലപ്പെട്ടത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി