ദേശീയം

രാഹുലിനെ ശിക്ഷിച്ച മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം; ജില്ലാ ജഡ്ജിയായി നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം. സൂറത്ത് സിജെഎം ആയിരുന്ന ജസ്റ്റിസ് ഹദിരേഷ് എച്ച് വര്‍മയെ രാജ്‌കോട്ട് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. 

രാഹുല്‍ഗാന്ധിയുടെ മോദി പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുന്‍മന്ത്രി പൂര്‍ണേഷ് മോദിയാണ് സൂറത്ത് കോടതിയെ സമീപിച്ചത്. കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് സിജെഎം കോടതി പ്രസ്താവിച്ചു.  രാഹുലിന് രണ്ടു വര്‍ഷം ശിക്ഷയും വിധിച്ചു.

സൂറത്ത് സിജെഎം കോടതി വിധിക്കെതിരെ രാഹുല്‍ഗാന്ധി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും, ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്തില്ല. ഇതേത്തുടര്‍ന്ന് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ശിക്ഷ വിധിച്ചതിനെത്തുടർന്ന് രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കിയിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക

ഛേത്രിയുടെ കാല്‍പന്ത് യാത്ര....