ദേശീയം

538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ സിബിഐ റെയ്‌ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വസതിയിലും വിമാന കമ്പനിയുടെ പഴയ ഓഫിസിലും സിബിഐ റെയ്ഡ്. 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഗോയലിനും ഭാര്യ അനിതാ ഗോയലിനും വിമാന കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. ഒരേ സമയം ഡൽഹിയിലെയും മുംബൈയിലെയും ഏഴ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നു സിബിഐ അറിയിച്ചു.

ഫണ്ട് വകമാറ്റം നടത്തിയെന്നാണ്  ആരോപണം. കാനറ ബാങ്ക് നൽകിയ പരാതിയിൽ സിബിഐ കേസെടുത്ത് അന്വേഷണം നടത്തി. 2011 ഏപ്രിൽ ഒന്നിനും 2019 ജൂൺ 30-നും ഇടയിൽ എയർലൈൻ കൺസൾട്ടൻസിയ്‌ക്കായി 1,152 കോടി രൂപ ചെലവഴിച്ചതായി സിബിഐ കണ്ടെത്തി. ജെറ്റ് എയർവേയ്‌സ് മാനേജർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 197 കോടി രൂപയുടെ അനധികൃത ഇടപാടും കണ്ടെത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്‌സ് പ്രവർത്തനം നിർത്തിയിരുന്നു. 2021 ജൂണിൽ ജലാൻ-കൽറോക്കിന്റെ കൺസോർഷ്യമാണ് എയർലൈൻ ഏറ്റെടുത്തത്. റെയ്ഡിന് പുതിയ ഉടമകളുമായോ എയർവേയ്‌സിന്‍റെ നിലവിലുള്ള പുനരുജ്ജീവന പ്രക്രിയയുമായോ ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്