ദേശീയം

ലോക്‌സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിങ് അത്‌വാള്‍ ബിജെപിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ശിരോമണി അകാലിദള്‍ നേതാവുമായ ചരണ്‍ജിത് സിങ് അത്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് അത്‌വാളിനെ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്. 

കഴിഞ്ഞമാസമാണ് 86 കാരനായ ചരണ്‍ ജിത് സിങ് അത്‌വാള്‍ അകാലിദളില്‍ നിന്നും രാജിവെച്ചത്. 2004 മുതല്‍ 2009 വരെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. 

പഞ്ചാബ് നിയമസഭയില്‍ രണ്ടു തവണ ചരണ്‍ജിത് സിങ് അത്‌വാള്‍ സ്പീക്കറായിരുന്നിട്ടുണ്ട്. ചരണ്‍ജിത് സിങിന്റെ മകന്‍ അഖ്ബാല്‍ സിങ് അത്‌വാള്‍ ജലന്ധര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു