ദേശീയം

ഏഴ് എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസ് മുന്നില്‍; ഭരണം പിടിക്കുമെന്ന് മൂന്ന് സര്‍വേകള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച കോണ്‍ഗ്രസ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മുന്നില്‍. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന ഒന്‍പത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏഴെണ്ണം കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.

നാലു ഫലങ്ങള്‍ കോണ്‍ഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നല്‍കി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതില്‍ മൂന്നിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാല്‍, ജെഡിഎസ്സിന്റെ നിലപാട് നിര്‍ണായകമാകും. 

122 മുതല്‍ 140 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാ ടുഡേ- ആക്‌സിസ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ടൈംസ് നൗ- ഇടിജി റിസര്‍ച് കോണ്‍ഗ്രസിന് 106 മുതല്‍ 120 സീറ്റുകള്‍ വരെയാണ് പ്രതീക്ഷിക്കുന്നത്. സുവര്‍ണ ന്യൂസ്- ജന്‍ കീ ബാത്, ന്യൂസ് നേഷന്‍- സിജിഎസ് എന്നിവ മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചത്. 

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.93% ആണ് പോളിങ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.  224 അംഗ നിയമസഭയില്‍ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?