ദേശീയം

പെട്രോളിന് 300 രൂപ, പച്ചക്കറി വില ഇരട്ടിയായി; റോക്കറ്റ് പോലെ കുതിച്ച് വില, മണിപ്പൂരിലെ കാഴ്ച 

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ കരിഞ്ചന്തയില്‍ പെട്രോള്‍ വില ലിറ്ററിന് 300 രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഡീസല്‍ വില 150 രൂപ മുതല്‍ 200 രൂപ വരെയാണ്. ദിവസങ്ങള്‍ക്കകം പച്ചക്കറി വിലയും ഇരട്ടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് ജനജീവിതം ദുസ്സഹമാക്കി ഇന്ധനവിലയും പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പെട്രോള്‍ പമ്പിന്റെ മുന്നിലെല്ലാം നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്. രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന ശേഷമാണ് പെട്രോള്‍ വാങ്ങാന്‍ കഴിയുന്നത്. അതിനിടെ എളുപ്പം കിട്ടാന്‍ കരിഞ്ചന്തയെ സമീപിക്കുന്നവരും ഉണ്ട്. ബൈക്കില്‍ ഒഴിക്കാന്‍ ലിറ്ററിന് 280 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ നിന്ന് പെട്രോള്‍ വാങ്ങിയതെന്ന് ഇംഫാല്‍ സ്വദേശിയായ തോംബ സിങ് പറയുന്നു.

വില കുതിച്ചുയരുന്നതിന് ഒപ്പം മായം കലര്‍ത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. വെണ്ടയ്ക്ക, വെള്ളരിക്ക തുടങ്ങി പച്ചക്കറികളുടെ വില കുതിക്കുകയാണ്. വെണ്ടയ്ക്കയുടെ വില നൂറ് രൂപയായാണ് ഉയര്‍ന്നത്. വെള്ളരിക്കയുടെ വില കിലോയ്ക്ക് 90 രൂപയായി വര്‍ധിച്ചതായും ഇംഫാല്‍ സ്വദേശികള്‍ പറയുന്നു. നിരോധനാജ്ഞയ്ക്ക് ഇളവ് നല്‍കുമ്പോള്‍ എല്ലാ പെട്രോള്‍ പമ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്