ദേശീയം

ഞാനെന്തു പറയണം?,  രാജി വെക്കരുത് എന്നോ ?; സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് കോഷിയാരി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കരിന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനെടുത്ത നിലപാടിനെ ന്യായീകരിച്ച് മുന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഒരാള്‍ രാജിക്കത്ത് തന്നപ്പോള്‍ താന്‍ എന്തു പറയണമായിരുന്നു. രാജി വെക്കരുത് എന്നു പറയണോ എന്നും മുന്‍ ഗവര്‍ണര്‍ ചോദിച്ചു. 

സുപ്രീംകോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു കോഷിയാരി. സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. കോടതി ഉത്തരവ് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. അത് തന്റെ ജോലി അല്ലെന്നും കോഷിയാരി പറഞ്ഞു. 

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് വിശ്വാസ വോട്ടു തേടാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി തെറ്റായിയിരുന്നു എന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിയില്‍ പ്രസ്താവിച്ചത്. 

പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ പേരില്‍ നിയമസഭയില്‍ വിശ്വാസവോട്ടു നടത്താനാവില്ല. ഗവര്‍ണര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. 

മുന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ പിന്തുണച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുന്നില്ല. എന്നാല്‍ കോഷിയാരി അന്നത്തെ സാഹചര്യത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഷിന്‍ഡെ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം