ദേശീയം

'സണ്‍ഡേ, മണ്‍ഡേ' ശരിയായി പറഞ്ഞില്ല, യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി തല്ലി; ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ യുകെജി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസ്. കുട്ടി വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

താനെ ജില്ലയിലാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷന്‍ എടുത്തിരുന്നത്. സണ്‍ഡേ, മണ്‍ഡേ എന്നി വാക്കുകള്‍ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. അധ്യാപികയുടെ ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടില്‍ എത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. 

ഉടന്‍ തന്നെ വീട്ടുകാര്‍ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ മനഃപൂര്‍വ്വം ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്