ദേശീയം

ചാരപ്രവര്‍ത്തനം: മാധ്യമപ്രവര്‍ത്തകനും നാവികസേന മുന്‍ കമാന്‍ഡറും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ വിവേക് രഘുവന്‍ഷിയെ സിബിഐ അറസ്റ്റ് ചെയ്തു. നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പഠക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെ ഉടര്‍ന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. 

ചാര പ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധസേന ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഡിആർഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെയാണ് അറസ്റ്റ് ചെയ്തത്. 

ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍. മഹാരാഷ്ട്ര എടിഎസാണ് കുരുൽക്കറെ അറസ്റ്റ് ചെയ്തത്.  പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി പ്രദീപ് കുരുൽക്കറിനെ   ഉപയോഗിക്കുകയായിരുന്നു എന്നാണ് വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന