ദേശീയം

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പല്ലി; 36 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 36 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ സരണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ വിവരം അധ്യാപകരെ അറിയിച്ചു. ഇതിനു പിന്നാലെ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവെച്ചു. ഇതിനിടെ ഭക്ഷണം കഴിച്ച 36 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സാദറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആരുടെയും നില ഗുരുതരമല്ലെന്നും സാദര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ സന്തോഷ് അറിയിച്ചു. വിവരം അറിഞ്ഞ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ