ദേശീയം

4000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയില്‍;  പരിശോധനയില്‍ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മുറി നിറയെ നോട്ടുകെട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: കൈക്കൂലി വാങ്ങുന്നതിനിടെ അസമിലെ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ പിടിയിലായി. സംസ്ഥാന ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ മീനാക്ഷി കക്കട്ടി കാലിതയാണ് അറസ്റ്റിലായത്. 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മീനാക്ഷിയെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. 

ജിഎസ്ടി ഓണ്‍ലൈന്‍ ഫംഗ്ഷന്‍സ് റീ ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് ഇവര്‍ പരാതിക്കാരനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. 

അസിസ്റ്റന്റ് ടാക്‌സ് കമ്മീഷണറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 65 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. 65,37,500 രൂപയുടെ കറന്‍സി നോട്ടുകളാണ് പിടിച്ചെടുത്തത്. ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ മീനാക്ഷി കാലിതയ്‌ക്കെതിരെ കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്