ദേശീയം

ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്നു വിഡിയോ ഷൂട്ട്; 'കല്യാണപ്പെണ്ണി'ന് 16,500 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്: കാറിന്റെ ബോണറ്റില്‍ ഇരുന്നു സഞ്ചരിച്ച് വിഡിയോ ഷൂട്ട് ചെയ്ത 'കല്യാണപ്പെണ്ണി'ന് 16,500 രൂപ പിഴയിട്ട് ഗതാഗത വകുപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.

യുവതി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് വിഡിയോ ഷൂട്ട് ചെയ്ത.് വിഡിയോ വൈറല്‍ ആവുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ തന്നെ ഗതാഗത വകുപ്പിന്റെ ചെലാന്‍ എത്തി; നിയമ ലംഘനത്തിന് 16,500 രൂപ അടയ്ക്കണം.

അല്ലാപുര്‍ സ്വദേശിയായ വാമികയാണ് വിഡിയോ ഷൂട്ട് ചെയ്തത്. ഏതാനും ദിവസം മുമ്പാണ് വിഡിയോ എടുത്തത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വധുവിന്റ വേഷത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന വിഡിയോയും ഇവരുടെ അക്കൗണ്ടില്‍ ഉണ്ട്.

ബോണറ്റില്‍ ഇരുന്നു യാത്ര ചെയ്തതിന് 15,000 രൂപയും ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് 1500 രൂപയുമാണ് പിഴ ചുമത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു