ദേശീയം

'തന്റെ യാത്രയ്ക്ക് വേണ്ടി ജനങ്ങളെ വലയ്ക്കരുത്'; ‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ വേണ്ടെന്ന് സിദ്ധരാമയ്യ

സമകാലിക മലയാളം ഡെസ്ക്

ബം​ഗലൂരു: തന്റെ യാത്രയ്ക്ക് വേണ്ടി ജനങ്ങളെ വലയ്ക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ബംഗളുരു സിറ്റി പൊലീസ് കമ്മിഷണർക്കാണ് സിദ്ധരാമയ്യ ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ജനങ്ങൾ നേരിടുന്ന യാത്രാദുരിതം നേരിൽക്കണ്ടതിനെ തുടർന്നാണ് നടപടി. 

സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വിഐപി വാഹനങ്ങൾക്ക് പോകുന്നതിനായി മറ്റു വാഹനങ്ങളെല്ലാം തട‍ഞ്ഞ് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക്​. ഗവർണർ,​ മുഖ്യമന്ത്രി,​ ആഭ്യന്തര മന്ത്രി,​ കേന്ദ്രസർ‌ക്കാരുമായി ബന്ധപ്പെട്ട വിഐപികൾ തുടങ്ങിയവർ യാത്രചെയ്യുമ്പോഴാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരുന്നത്. 

മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. സിഗ്നലുകൾ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം