ദേശീയം

രണ്ടരക്കോടിയുടെ സ്വര്‍ണാഭരണം മഴവെള്ളത്തില്‍ ഒലിച്ചുപോയി; വെള്ളപ്പാച്ചിലില്‍ വന്‍നഷ്ടം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഞായറാഴ്ച പെയ്ത കനത്തമഴയില്‍ ബംഗളൂരുവിലെ ജ്വല്ലറിയിലെ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി പരാതി. മല്ലേശ്വരത്ത് നിഹാന്‍ ജ്വല്ലറിയിലാണ് വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയത്. 

കഴിഞ്ഞദിവസം ബംഗളൂരുവില്‍ പെയ്ത കനത്തമഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരുവില്‍ മാത്രം രണ്ടുപേരുടെ ജീവനാണ് മഴയെടുത്തത്. അതിനിടെയാണ് ജ്വല്ലറിക്ക് അകത്ത് മഴവെള്ളം കയറിയത്. ജ്വല്ലറിയിലെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളുമാണ് ഒലിച്ചുപോയത്. 

അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാതെ വന്നതാണ് വന്‍നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ട് ഓടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കമാണ് കവര്‍ന്നത്.

വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ ആഭരണങ്ങള്‍ നഷ്ടമാകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജ്വല്ലറി പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് സംഭവം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു