ദേശീയം

പ്രതിപക്ഷ ഐക്യം ഉറപ്പിക്കാന്‍ നിതീഷ്; ജൂണ്‍ 12ന് നേതാക്കളുടെ യോഗം, ലക്ഷ്യം 2024

സമകാലിക മലയാളം ഡെസ്ക്

പട്‌ന: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നീങ്ങാനുള്ള ചര്‍ച്ചകള്‍ സജീമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ജൂണ്‍ പന്ത്രണ്ടിന് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍. 

വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി നിതീഷ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ പന്ത്രണ്ടിന് പട്‌നയില്‍ യോഗം ചേരാന്‍ ധാരണയിലെത്തിയത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി നിതീഷ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ