ദേശീയം

യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍; അതിസാഹസികമായി രക്ഷപ്പെടുത്തി വനിതാ ജീവനക്കാരി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ ചാടിക്കയരുതെന്ന് റെയില്‍വേ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ചിലര്‍ ഇത് കേട്ടഭാവം നടിക്കാറില്ല. അതുമൂലം പലതവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ചിലര്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. റെയില്‍വേ പൊലീസിലെ വനിതാ ഉദ്യോഗസ്ഥയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഹൈദരബാദിലെ ബെഗുംപേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയെ അത്ഭുതമായി രക്ഷപ്പെടുത്തി. 

അതിധീരമായി യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഒരു യുവതി ഓടിക്കയറാന്‍ ശ്രമിക്കുന്നു. അതിന് കഴിയാതെ വന്നതോടെ യുവതിയെ ട്രെയിന്‍ വലിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ സനിത യുവതി അതിസാഹസികമായി സധൈര്യം പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു.

വനിതാജീവനക്കാരിയുടെ സമയോചിതമായ ഇടപെടലിനെ റെയില്‍വേ ജനറല്‍ മാനേജര്‍ അഭിനന്ദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി