ദേശീയം

വരവില്‍ കവിഞ്ഞ സ്വത്ത്: ടീസ്ത ഗുജറാത്ത് പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ ഗുജറാത്ത് പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിനോട് സുപ്രീം കോടതി. ആവശ്യപ്പെടുമ്പോള്‍ ഹാജരാവാനും അന്വേഷണവുമായി സഹകരിക്കാനും ടീസ്തയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനും ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി.

ടീസ്ത അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി നിര്‍ദേശം. ടീസ്തയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഗുജറാത്ത് പൊലീസിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി.

ജാമ്യം അനുവദിച്ചപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ടീസ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം പരാമര്‍ശങ്ങള്‍ കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു