ദേശീയം

തെലങ്കാനയിൽ സിപിഎം ഒറ്റയ്‌ക്ക് മത്സരിക്കും; 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ തെലങ്കാനയില്‍ സിപിഎം ഒറ്റയ്ക്ക് മത്സരിക്കും. 24 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതില്‍ 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കും.

സിപിഎം ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് വിട്ടുകൊടുക്കാതെ വന്നതോടെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഹൈദരാബാദ് സിറ്റി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെങ്കിലും സിപിഎം അംഗീകരിച്ചില്ല. 

തെലങ്കാനയില്‍ ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. സീറ്റുകളില്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകുമായിരുന്നു തെലങ്കാന. ബിആര്‍എസിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അഭിപ്രായ സര്‍വ്വെയും കോണ്‍ഗ്രസിന് അനുകൂലമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്