ദേശീയം

അതിര്‍ത്തിയില്‍ കരുത്താകും, 500 കിലോമീറ്റര്‍ വരെ ദൂരപരിധി; ബാലിസ്റ്റിക് മിസൈല്‍ പ്രളയ് വിജയകരമായി പരീക്ഷിച്ചു- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പ്രളയ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഭൂതല - ഭൂതല മിസൈലായ പ്രളയ് ഒഡീഷ തീരത്ത് അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് പരീക്ഷിച്ചത്.

ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്. മിസൈല്‍ ലക്ഷ്യം നിറവേറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിച്ചു. 

350 മുതല്‍ 500 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂരപരിധി. 500 മുതല്‍ ആയിരം കിലോഗ്രാം വരെ ഭാരമുള്ള പോര്‍മുന വഹിക്കാന്‍ ശേഷിയിട്ടുണ്ട്. നിയന്ത്രണരേഖയിലും യഥാര്‍ഥ നിയന്ത്രണരേഖയിലും വിന്യസിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രളയ് വികസിപ്പിച്ചതെന്നും ഡിആര്‍ഡിഒ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

സംസ്ഥാനത്ത് ഒറപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം