ദേശീയം

'നിങ്ങളെ സേവിക്കാനാണ് ഞാന്‍ ജനിച്ചത്'; മാവോയിസ്റ്റ് ആക്രമണം തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു; പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു  പ്രധാനമന്ത്രി നരേന്ദ്രമോദി.  തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോഴെല്ലാം രാജ്യത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും വീര്യം വര്‍ദ്ധിക്കുന്നു. നക്സല്‍ അക്രമം നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. സമീപകാലത്ത് നിരവധി ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്' പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളെ സേവിക്കാനാണ് ഞാന്‍ ജനിച്ചത്. അതിനായി നിങ്ങള്‍  എന്നെയൊരു ജോലി ഏല്‍പ്പിച്ചു- പ്രധാനമന്ത്രി പറഞ്ഞു.

ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്. ആദിവാസി കുടുംബത്തില്‍ നിന്നുള്ള ഒരു സ്ത്രീക്ക് രാജ്യത്തിന്റെ പ്രസിഡന്റ് ആകാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്നും മോദി ചോദിച്ചു. 

ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞടുപ്പിന്റെ അദ്യഘട്ടത്തില്‍ ഇരുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പില്‍ 60,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 17 നും വോട്ടെണ്ണല്‍ ഡിസംബര്‍ 3 നും നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു