ദേശീയം

ജമ്മുവില്‍ പാക് റേഞ്ചേഴ്‌സിന്റെ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബ ജില്ലയെ രാംഗഡില്‍ പാക് റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്.

വെടിവയ്പില്‍ പരിക്കേറ്റ ജവാനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി മുതല്‍ രാംഗഡിലെ വിവിധ സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയതായും അതിന് സൈന്യം ചെറുത്ത് തോല്‍പ്പിച്ചതായി ബിഎസ്എഫ് അറിയിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. വെടിവയ്പ് മണിക്കൂറുകള്‍ നീണ്ടതായും പിന്നീട് ഷെല്ലാക്രമണത്തിലേക്ക് നീങ്ങിയതായും ബിഎസ്എഫ് അറിയിച്ചു.  

ഒക്ടോബര്‍ 28ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്കും ഒരു സ്ത്രീക്കും പരിക്കേല്‍ക്കുകയും ചെയ്തു.ഒക്ടോബര്‍ 17 ന് അര്‍ണിയ സെക്ടറില്‍ സമാനമായ രീതിയില്‍ പാക് റേഞ്ചര്‍മാര്‍ വെടിവയ്പ് നടത്തിയിരുന്നു. അന്ന് രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 2021 ഫെബ്രുവരി 25 ന് ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം പാക് റേഞ്ചേഴ്‌സ് നടത്തുന്ന ആറാമത്തെ ലംഘനമാണിത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി നാളെ തുറക്കും

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'